പ്രാദേശിക പാർട്ടികളെയെല്ലാം ഒന്നിച്ചു കൊണ്ടുവരണം -പി.സി. ചാക്കോ

ബാലുശ്ശേരി: പ്രാദേശിക പാർട്ടികളെയെല്ലാം ഒന്നിച്ചു കൊണ്ടുവന്നാൽ മാത്രമേ വർഗീയ -ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാൻ കഴിയൂവെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. സ്വന്തം പാർട്ടി എവിടെയാണെന്നും നേതാവ് ആരാണെന്നുമറിയാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസിനെ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പിന്റെ മുന്നിൽ നിർത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നവീകരിച്ച എൻ.സി.പി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. ഭാസ്​കരൻ കിടാവ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പി.കെ. ഗുരുക്കൾ, പ്രഫ. ജോബ് കാട്ടൂർ, എം. ആലിക്കോയ, ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആഷ്നി വേണു, റസാഖ് മൗലവി, ഒ.ഡി. തോമസ്, പൃഥ്വിരാജ് മൊടക്കല്ലൂർ, പി.പി. ഗണേശൻ, സി. വിജയൻ എന്നിവർ സംസാരിച്ചു. മറ്റു പാർട്ടികൾ വിട്ട് എൻ.സി.പിയിൽ ചേർന്ന പ്രവർത്തകരെ പി.സി. ചാക്കോ പാർട്ടി പതാക നൽകി സ്വീകരിച്ചു. പി. സുധാകരൻ സ്വാഗതവും പി.പി. രവി നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയെ പ്രവർത്തകർ തുറന്ന ജീപ്പിൽ വാദ്യമേളങ്ങളോടെ ആനയിച്ചാണ് വേദിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT