കൊയിലാണ്ടി: ഭൂരഹിതർ, മത്സ്യത്തൊഴിലാളികൾ, സാധാരണക്കാർ എന്നിവരെ പരിഗണിക്കാത്തതാണ് നഗരസഭ ബജറ്റെന്ന് യു.ഡി.എഫ് കൗൺസിലർമാർ. ഭൂരഹിതർക്ക് ഫ്ലാറ്റ് നിർമിച്ചുനൽകുമെന്ന മുൻകാല പ്രഖ്യാപനം നടന്നില്ല. ഈ ബജറ്റിൽ അക്കാര്യം പാടെ അവഗണിച്ചു. അറവുശാലയും ശ്മശാനവും നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. കുടിവെള്ള പദ്ധതിയും നടപ്പായില്ല. വികസനമെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു. വി.പി. ഇബ്രാഹിം കുട്ടി, കെ.എം. നജീബ്, മനോജ് പയറ്റുവളപ്പിൽ, വത്സരാജ് കേളോത്ത്, എ. അസീസ്, പി. ജമാൽ, പി.പി. ഫാസിൽ, വി.വി. ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. പി. രത്നവല്ലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.