ബജറ്റ് നിരാശജനകം -യു.ഡി.എഫ്

വടകര: നഗരസഭ 2022-23 ബജറ്റ് പ്രതീക്ഷക്ക് വകനൽകുന്നില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ ബജറ്റ് ചർച്ചയിൽ പറഞ്ഞു. വടകരയുടെ സമഗ്ര വികസനത്തിനുതകുന്ന ക്രിയാത്മകമായ ഒരു നിർദേശവും മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. വടകര പഴയ സ്റ്റാൻഡ് ആധുനികവത്കരിക്കുന്നതിനെപ്പറ്റി ബജറ്റ് നിശ്ശബ്ദമാണ്. അറവുശാല ഉപയോഗശൂന്യമായിട്ട് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സമഗ്ര അഴുക്ക്ചാൽ പദ്ധതി ഏറെക്കാലമായി കടലാസിൽ ഒതുങ്ങുകയാണ്. കായികപ്രേമികളോട് എന്നും നിഷേധനിലപാട് സ്വീകരിക്കുന്ന നഗരസഭ കളിസ്ഥലം സംരക്ഷിക്കുന്നതിനു പകരം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പുത്തൂർ സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെയും താഴെ അങ്ങാടി ഗ്രൗണ്ടിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയും യു.ഡി.എഫ് കൗൺസിലർമാർ വിമർശനങ്ങൾ ഉയർത്തി. കടലോര മേഖലയോട് കാണിക്കുന്ന വിവേചനത്തിനെതിരെ തീരദേശ വാർഡിലെ അംഗങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു. കൗൺസിലർമാരായ സി.വി. പ്രദീശൻ, പി.വി. ഹാഷിം, പി. രജനി, അജിത ചീരാംവീട്ടിൽ, നിസാബി, റജീന, ശ്രീജിന, റീജ പറമ്പത്ത്, റൈഹാനത്ത്, ഷാഹിമ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT