കെ-റെയിൽ: സർക്കാർ ധാർഷ്ട്യം അനുവദിക്കില്ല

കോഴിക്കോട്: ഭരണഹുങ്കിന്റെ തണലിൽ സ്വകാര്യ സ്ഥലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ കെ-റെയിൽ കുറ്റിയടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സംസ്ഥാന സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്‌ പ്രസിഡൻറ് റസാഖ് പാലേരി. കെ-റെയിൽ സർക്കാർ ധാർഷ്ട്യം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിലിനെതിരെ സംസ്ഥാനത്തുടനീളം ഉയർന്നുവന്ന വമ്പിച്ച ജനരോഷം തിരിച്ചറിഞ്ഞ് എത്രയും വേഗം ഈ ജനവിരുദ്ധ പദ്ധതിയിൽനിന്ന്​ സർക്കാർ പിന്മാറിയില്ലെങ്കിൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷതവഹിച്ചു. ടി.കെ. മാധവൻ, ടി.ടി. ഇസ്മയിൽ, പി.കെ. ഷിജു, നസീർ കാട്ടിലപ്പീടിക, മുസ്തഫ പാലാഴി, എം.എ. ഖയ്യൂം, ചന്ദ്രിക കൊയിലാണ്ടി, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്നു തുടങ്ങിയ പ്രകടനത്തിന് ഇ.പി. അൻവർ സാദത്ത്, ചന്ദ്രൻ കല്ലുരുട്ടി, ബി.വി. ലത്തീഫ്, എ.പി. വേലായുധൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT