എൻ.ഐ.ടിയിൽ റിഫ്രഷ്‌മെന്റ് മീറ്റ് സമാപിച്ചു

ചാത്തമംഗലം: പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് കോഴിക്കോട് എൻ.ഐ.ടിയിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ സംരംഭകത്വ വികസന പരിപാടികളിൽ പങ്കെടുത്തവരുടെ റിഫ്രഷ്‌മെന്റ് മീറ്റ് എൻ.ഐ.ടി കാമ്പസിൽ നടന്നു. 2018-20 വർഷത്തിൽ 117ലധികം യുവാക്കൾക്ക് സംരംഭകത്വ  വികസനത്തെക്കുറിച്ച് ടി.ബി.ഐ പരിശീലനം നൽകിയിരുന്നു. ഇതിൽ, 57 പേർ ഇതിനകം തന്നെ തങ്ങളുടെ സംരംഭങ്ങൾ ആരംഭിച്ചത് പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഏകദേശം 20 പേർ തങ്ങളുടെ സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. തുടക്കക്കാരനായ സംരംഭകന് അവരുടെ ബിസിനസ് സ്ഥാപിക്കാൻ കൂടുതൽ സഹായം ആവശ്യമുള്ള മേഖലകളും അവർ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുക എന്നതാണ് റിഫ്രഷ്‌മെന്റ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കെ.എ. അജയൻ, ഗിരീഷ് (അസി. ഡയറക്ടർ, ഡി.ഐ.സി), ഹർഷ പുതുശ്ശേരി, അൻവർ സഹദ് (വിജയിച്ച യുവസംരംഭകർ) തുടങ്ങിയ വിദഗ്ധരുമായുള്ള പാനൽ ചർച്ച ശ്രദ്ധേയമായി. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. എൻ.ഐ.ടി.സി-ടി.ബി.ഐ ചെയർമാൻ, പ്രഫ. എസ്. അശോക്, പീപ്ൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. വി.എം. നിഷാദ്, എൻ.ഐ.ടി.സി.-ടി.ബി.ഒ സി.ഇ.ഒ, ഡോ. എം. പ്രീതി, എൻ.ഐ.ടി.സി-ടി.ബി.ഐ അഡ്മിൻ ഓഫിസർ സി.വി. വിജിത്ത് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.