കാസർകോട്: മഹാമാരിക്കാലം നഷ്ടമാക്കിയ രണ്ടുവർഷത്തിനുശേഷം ആദ്യമായവർ പുറത്തിറങ്ങി. ഒട്ടും പരിചിതമല്ലാത്ത കളിത്തട്ടിലവർ കയറിനിന്നു. ആർപ്പുവിളികളുമായി സജീവമായ മുതിർന്നവർക്കൊപ്പം ചെലവഴിച്ചപ്പോൾ സന്തോഷ കൊടുമുടിയിലേറിയവർ. തിരിച്ചുപോകാൻനേരം കൈനിറയെ മധുരം കിട്ടിയിട്ടും സങ്കടം വിട്ടൊഴിയുന്നില്ല. ഇനിയും വരാമല്ലോ എന്ന് പറഞ്ഞപ്പോൾ അവർ മടങ്ങി. എൻഡോസൾഫാൻ ദുരിതബാധിതരായ 12 കുട്ടികളാണ് കണ്ണൂർ സർവകലാശാല കലോത്സവ നഗരിയിലെത്തിയത്. കാഴ്ച മങ്ങിയവരും 90 ശതമാനം വരെ ശാരീരിക പ്രയാസങ്ങളുമെല്ലാം മറന്നാണ് പുത്തൻ ലോകം ഇവർ കണ്ടത്. സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പലതവണ പങ്കെടുത്തെങ്കിലും മുതിർന്നവരുടെ മേളയുടെ ഭാഗമാവുന്നത് ആദ്യമായാണ്. കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ദുരിതബാധിതരുള്ള എൻമകജെയിൽനിന്നുള്ളവരാണ് ഇവർ. എന്‍മകജെ പഞ്ചായത്തിലെ ബദ്രെംപള്ളയിലെ നവജീവന സ്‌പെഷല്‍ സ്‌കൂളിലെ ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവർ. ഭരണകൂടത്തിന്‍റെ വിഷമഴയുടെ ഇരകൾ. വീൽചെയറിലും അധ്യാപകരുടെ കൈയിൽ തൂങ്ങിയും രാവിലെ പത്തുമണിയോടെയാണ് കാസർകോട് ഗവ. കോളജിന്‍റെ മുന്നിൽ ഇവർ വാഹനമിറങ്ങിയത്. എൻ.എസ്.എസ് വളന്‍റിയർമാരും സംഘാടകരുമെല്ലാം ഓടിയെത്തി സദസ്സിലേക്ക് എത്തിച്ചു. വേദി രണ്ടില്‍ നിറഞ്ഞ സദസ്സിനൊപ്പം മത്സരങ്ങള്‍ കണ്ടു. കൈനിറയെ മിഠായിയുമായി ഒരുപാടുപേർ ചുറ്റിലും. സദസ്സിലുടനീളം ഇവരെ കൊണ്ടുപോയി. പ്രാഥമികാവശ്യങ്ങൾക്കും സംഘാടകർ സഹായവുമായിനിന്നു. ഭക്ഷണ ശേഷം 12.30ഓടെയാണ് ഇവർ തിരിച്ചത്. സ്‌പെഷല്‍ സ്‌കൂള്‍ ജില്ല കലോത്സവത്തില്‍ സമ്മാനം നേടിയ റഫീഖ്, നാരായണ, സുശാന്ത്, ഫക്രുദി, അനുശ്രീ, മെഹറൂഫ്, ഇര്‍ഫാന, നിഹാന, രേണുക, ബിഷര്‍, ലുബീന തുടങ്ങിയവരാണിവർ. ഫാ. ജോസിന്റെയും സിസ്റ്റര്‍ മരീനയുടെയും നേതൃത്വത്തിലാണ് കുരുന്നുകളെ വേദിയിലെത്തിച്ചത്. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.