കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

കോഴിക്കോട്​: . രണ്ടു മാസത്തിനുള്ളിൽ കാലവർഷം തുടങ്ങുന്നതിനാൽ മഴയുടെ ശക്തി കുറഞ്ഞതിനു ശേഷം ഡ്രഡ്ജിങ് ആരംഭിക്കും. മുന്നോടിയായി മറ്റുകാര്യങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽ നിർദേശം നൽകി. ഗെസ്റ്റ്ഹൗസിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി പങ്കെടുത്തു. പുഴയിൽനിന്ന്​ ശേഖരിക്കുന്ന മണൽ, ചളി ഉൾപ്പടെയുള്ളവ ഗുണനിലവാരം പരിശോധിച്ച് നിരക്ക് നിശ്ചയിച്ച് സമയാസമയങ്ങളിൽ ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. പ്രവൃത്തിയുടെ ഹൈഡ്രോ ഗ്രാഫിക് സർവേ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കോർപറേഷൻ കൗൺസിലർ മനോഹരൻ, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ, എക്സിക്യൂട്ടിവ് എൻജിനീയർ ഷാലു സുധാകരൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.എ. അജിത, അസി. എൻജിനീയർമാരായ പി. സരിൻ, പി.പി. നിഖിൽ, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT