കായണ്ണയിൽ അജ്ഞാതജീവി ആടുകളെ കൊന്നു

പേരാമ്പ്ര: കായണ്ണയിലെ ഒരുവീട്ടിലെ ഏഴ് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. ചാലിൽ ബിജുവിന്റെ ആടുകളെയാണ് ബുധനാഴ്ച പുലർച്ച കൊന്നത്. വീടിന് സമീപമുള്ള കൂട്ടിലുളള ആടുകളാണ് ആക്രമണത്തിനിരയായത്. ഏഴ് ആടുകളും കൂടിന് സമീപത്താണ് ചത്തുകിടന്നത്. കായണ്ണ വെറ്ററിനറി സർജൻ സന്തോഷ് പോസ്റ്റുമോർട്ടം നടത്തി. കുറുനരികളോ തെരുവുനായ്ക്കളോ ആണ് ആടുകളെ ആക്രമിച്ചതെന്ന് സംശയിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിജുവിന്റെ കുടുംബത്തിന് ആടു വളർത്തലാണ് ഉപജീവനമാർഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.