വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ദന്ത ഡോക്ടറെ റിമാൻഡ് ചെയ്തു

ആയഞ്ചേരി: ചികിത്സതേടിയെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ദന്ത ഡോക്ടറെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിൽ ജോലിചെയ്യുന്ന വടകര പബ്ലിക് ലൈബ്രറിക്കുസമീപം പ്രണവം വീട്ടിൽ ഡോ. ഷിജിത്തിനെയാണ് (51) വടകര മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച ക്ലിനിക്കിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. പല്ല് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ക്ഷുഭിതയായ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് വടകര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.