കുടിവെള്ളം ലഭ്യമായി

പന്നിക്കോട്: ഉണിക്കോരൻ നിവാസികളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമമായി. വേനൽക്കാലങ്ങളിൽ കുന്നിറങ്ങി വെള്ളം ശേഖരിച്ച് ദാഹമകറ്റിയിരുന്ന പ്രദേശവാസികൾക്ക് ഇത്തവണ കുടിവെള്ളംപോലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷൻ മെംബർ അഡ്വ. കെ.പി. സുഫിയാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഷിയോലാൽ, വാർഡ് മെംബറായ രതീഷ് കളകടിക്കുന്നത്ത്, ഉമ ഉണ്ണികൃഷ്ണൻ, മമ്മദ് പുളിക്കൽ, അബ്ദു പന്നിക്കോട്, റഹ്മത്തുല്ല പരവരയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.