കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് അവതരിപ്പിച്ചു. 64,96,544,06 വരവും 59,57,93,600 ചെലവും 5,38,60,806 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. ആഴ്ചച്ചന്തകൾ, ഷീ ലോഡ്ജ്, കുടിവെള്ള പരിശോധന ലാബ്, ഗ്രാമീണ കോടതികൾ, ഭവനനിർമാണം എന്നിവക്കായി പ്രത്യേക ഫണ്ട് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പ്രിയ, വികസന സ്ഥിരംസമിതി ചെയർമാൻ എൻ. അബൂബക്കർ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എൻ. ഷിയോലാൽ, ക്ഷേമകാര്യ ചെയർപേഴ്സൻ എം.കെ. നദീറ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.