കുഴിപ്രക്കുന്ന്-എസ്.സി കോളനി റോഡ് ഉദ്ഘാടനം

മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത കുഴിപ്രക്കുന്ന്-എസ്.സി കോളനി റോഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷിൽന ഷിജു, സന്തോഷ്, പുറ്റാൾ മുഹമ്മദ്, വാസുദേവൻ, മുനീർ പുതുക്കുടി, എ.പി. നാസർ, അൻവർ ചക്കാലക്കൽ, ഹമീദ് മടവൂർ, സിദ്ദീഖലി മടവൂർ, സൈനുദ്ദീൻ മടവൂർ, കെ.പി. രതീഷ്, അനിൽകുമാർ, വിജയരാജൻ, മാധവൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ.പി. ഭാസ്കരൻ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.