ഓമശ്ശേരി: ഓമശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് വിതരണം വ്യാപാരി വ്യവസായി പ്രസിഡന്റ് എ.കെ. അബ്ദുല്ലക്ക് നല്‍കി ബാങ്ക് പ്രസിഡന്റ് കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുയോഗം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണയജ്ഞം കെ.ടി. മുഹമ്മദില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് ഗ്രാമപഞ്ചായത്തംഗം പി.കെ. ഗംഗാധരന്‍ നിര്‍വഹിച്ചു. മള്‍ട്ടി ചിട്ടി നറുക്കെടുപ്പ് സമ്മാനം മുന്‍ ബാങ്ക് പ്രസിഡന്റ് സി.പി. ഉണ്ണിമോയി നല്‍കി. ബാങ്ക് സെക്രട്ടറി കെ.പി. നൗഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍മാരായ മുഹമ്മദ് കുന്നത്ത്, കെ.എം. കോമളവല്ലി, മാലിക് വെളിമണ്ണ, ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മന്‍സൂര്‍ തായമ്പ്ര സ്വാഗതവും ഡയറക്ടര്‍ അബ്ദുറഹിമാന്‍ മാണിയേലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.