മൂടാടിയിൽ കാർതട്ടി വയോധികൻ മരിച്ചു

പയ്യോളി: ദേശീയപാതയിൽ മൂടാടി ടൗണിൽ വെച്ച് കാർതട്ടി വയോധികൻ മരിച്ചു. സി.പി.എം വീമംഗലം ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായ കേളോത്ത് പി. കുമാരൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽനിന്ന് മൂടാടിയിൽ ബസിറങ്ങി നടക്കവെ കുമാരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: കല്യാണി. മക്കൾ: ബിജു (ഹെൽത്ത് ഇൻസ്‍പെക്ടർ, കോഴിക്കോട്), ദിവ്യ (ഐ.എ.എം, കോഴിക്കോട്). മരുമക്കൾ: റജിത്ത് (ദുബൈ), നിഖിത (കെ.എസ്.എഫ്.ഇ, കൊയിലാണ്ടി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.