കോഴിക്കോട്: ജീവനക്കാരുടെ തടഞ്ഞുവെച്ച ലീവ് സറണ്ടറും കുടിശ്ശിക ക്ഷാമബത്തയും ഉടൻ അനുവദിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്‍റ് കെ.എം. ഷാജു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് ചോമ്പാല, എൻ.പി. രഞ്ജിത്ത്, ബ്രാഞ്ച് സെക്രട്ടറി ഇ. വാസുദേവൻ, ട്രഷറർ കെ.ടി. രമേശൻ, എ. സുന്ദരൻ, എൻ.പി. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സർവിസ് മേഖലയെ അവഗണിച്ച ബജറ്റിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എം.എൽ. റിച്ചാർഡ്, പി.ടി. ഗിരീഷ് കുമാർ, കെ.ടി. വിനോദ് ഖന്ന, വി.കെ. മുഹമ്മദ് ബഷീർ, സി.ജെ. ലിൻസ്, എം. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.