സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ ഇംഗ്ലീഷ്​ പരിശീലനം

കോഴിക്കോട്​: ശിശുക്ഷേമ സന്നദ്ധസംഘടനയായ നാഷനൽ ചൈൽഡ്​ ഡെവലപ്മെന്‍റ്​ കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ്​ വിദ്യാർഥികൾക്കായി പേപ്പർലെസ്​ ഇംഗ്ലീഷ്​ ട്രെയിനിങ്​ (പെറ്റ്​) എന്ന പേരിൽ സൗജന്യ പരിശീലനപദ്ധതി നടപ്പാക്കുന്നുവെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുവിജ്ഞാപനവും നൈപുണ്യ വികസനവും പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. എൻ.സി.ഡി.സി ഫാക്കൽറ്റികളായ പി.കെ. ഷീബ, ലേഖ സുധീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.