പൊലീസുകാരന് തെരുവുനായുടെ കടിയേറ്റു

എലത്തൂർ: ജനമൈത്രി പൊലീസുകാരന്​ ഡ്യൂട്ടിക്കിടെ തെരുനായുടെ കടിയേറ്റു. എലത്തൂർ പൊലീസ്​ സ്​റ്റേഷനിലെ സി.പി.ഒ ശ്രീകുമാറിനാണ്​ തെരുവുനായുടെ കടിയേറ്റത്​. ചൊവ്വാഴ്ച രാവിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്​ കുണ്ടൂപറമ്പിലെത്തിയതായിരുന്നു ശ്രീകുമാർ. നായ് ഓടിയെത്തി കടിക്കുകയായിരുന്നു. നിലത്തുവീണ ശ്രീകുമാറിന്​ കാലിനും കൈക്കും മുഖത്തും കടിയേറ്റു. ബീച്ച്​ ആശുപ​ത്രിയിൽ ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT