മാവൂർ: ചെറൂപ്പ- ഊർക്കടവ് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. മാലിന്യ നിക്ഷേപം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമായി. ചെറൂപ്പയിൽനിന്ന് ഊർക്കടവിലേക്കുള്ള റോഡിൽ 100 മീറ്ററോളം ഭാഗത്താണ് രണ്ടു വശങ്ങളിലുമായി വലിയതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം തള്ളുന്നത്. ഊർക്കടവിനു സമീപമാണിത് ഏറ്റവും കൂടുതൽ. വിജനമായ റോഡിൽ രാത്രി സമയത്താണ് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയനിലയിൽ മാലിന്യം പലഭാഗത്തും കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്ത് തെരുവുവിളക്കുകൾ കത്താത്തതിനാൽ മാലിന്യം തള്ളാൻ പ്രയാസമില്ല. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് കാരണം തെരുവുനായ്ക്കളും പെരുകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.