കുടുംബത്തിനുനേരെ അക്രമം; വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദർശിച്ചു

വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് വീടുകയറി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി വീട് സന്ദർശിച്ചു. താഴെ അങ്ങാടി സ്വദേശി അബ്ദുൽ നാസറും കുടുംബവും വാടകക്കു താമസിക്കുന്ന 'ശ്രീലക്ഷ്മി' വീട്ടിലാണ് ഫെബ്രുവരി 28ന് വൈകീട്ടോടെ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. നാസറിന്റെ ഭാര്യയും ഭാര്യയുടെ ഉമ്മയും മകനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ വീട്ടുടമസ്ഥനെയും മകനെയും സുഹൃത്തിനെയും സംഘം ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. വീട്ടിൽ നേരത്തേ വാടകക്ക് താമസിച്ചവരെ ഉടമ ഒഴിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെയാണ് വനിത കമീഷൻ അധ്യക്ഷ വീട് സന്ദർശിച്ചത്. കൗൺസിലർമാരായ ബി. ബാജേഷ്, പി.കെ. സതീശൻ, എ.പി. പ്രജിത, പൊതുപ്രവർത്തകരായ ടി. ഭാസ്കരൻ, ബീന കുനിയിൽ, മദനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചിത്രം അക്രമം നടന്ന വീട് വനിത കമീഷൻ അഡ്വ. പി. സതീദേവി സന്ദർശിക്കുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT