കുറ്റ്യാടി: വൃക്കരോഗിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. തളീക്കര കാരപ്പറമ്പൻ കൊടുമ ബഷീറാണ് (45) ഇരു വൃക്കകളും തകർന്ന് രണ്ടുവർഷത്തിലധികമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. 40 ലക്ഷത്തോളം രൂപ ഇതിന് ചെലവ് കണക്കാക്കുന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ബഷീറിന്റെ കുടുംബത്തിന് ഇത്രയും ചെലവ് താങ്ങാൻ കഴിയില്ല. കുടുംബത്തെ സഹായിക്കാൻ വി.പി. കുഞ്ഞബ്ദുല്ല (ചെയ), സി. റഫീഖ് (കൺ), പി.കെ. ഹമീദ് ( ട്രഷ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു. 834110110003912 എന്ന നമ്പറിൽ കുറ്റ്യാടി ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്. IFSC: BKID0008341
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.