ഫർണിച്ചർ കടക്ക് തീപിടിച്ച് കനത്ത നാശനഷ്ടം

ബാലുശ്ശേരി: കാട്ടാംവള്ളിയിലെ ശിവദം ഫർണിച്ചർ കടക്ക് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചയാണ് തീപിടിച്ചത്. 60,000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുത്തൂർവട്ടം കാരണത്തുവയൽ ശിവദാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ കട. നരിക്കുനിയിൽനിന്നും അസി. സ്റ്റേഷൻ ഓഫിസർ ടി.പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. എൻ. ഗണേശൻ, സജിത്ത്, അരുൺ, നിഖിൽ, ടി. സജിത്ത്, രഞ്ജിത്ത്, സന്ദീപ്, വേണുഗോപാൽ, വിജയൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT