ശിരോവസ്ത്ര വിലക്ക്: കുടകിൽ പ്രതിഷേധ ഹർത്താൽ സമാധാനപരം

വിരാജ്പേട്ട: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധിയിൽ പ്രതിഷേധം പ്രകടിപ്പിച്ച് കർണാടകയിലെ വിവിധ മുസ്‌ലിം സംഘടനകൾ ആഹ്വാനംചെയ്ത ഹർത്താൽ സമാധാനപരം. നാപോക്ക്, കൊട്ടമുടി, കൊണ്ടങ്കേരി, കുഞ്ചില, ബെട്ടഗേരി, സിദ്ധാപുരം, നെല്ലിഹുദിക്കേരി, കുശാൽ നഗർ, സോമവാർപേട്ട, കൊടലിപേട്ട എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടച്ചിട്ടു. മുസ്‌ലിം മാനേജ്മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാർഥികളും ഹാജരായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT