ജില്ല ക്ഷീരകര്‍ഷക സംഗമം ഇന്നുമുതൽ

കോഴിക്കോട്: ജില്ല ക്ഷീരകര്‍ഷക സംഗമം വെള്ളി, ശനി ദിവസങ്ങളില്‍ കടലുണ്ടി മണ്ണൂര്‍ വളവിലെ സിപെക്സ്​ ഓഡിറ്റോറിയത്തിൽ നടക്കും. ക്ഷീര വികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ്​ പരിപാടിയെന്ന്​ സംഘാടകർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, ഡെയറി ക്വിസ്, ക്ഷീരമേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, പൊതുസമ്മേളനം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. 750 ക്ഷീരകര്‍ഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ കന്നുകാലി പ്രദർശനം നടക്കും. കര്‍ഷക സംഗമവും കടലുണ്ടിയിലെ ക്ഷീരഗ്രാമം പദ്ധതിയും ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ്​ ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സജിത പൂക്കാടന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അനുഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുരളി മണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, ഗുണ നിയന്ത്രണ ഓഫിസര്‍ എൻ. ശ്രീകാന്തിനി, ജില്ല പഞ്ചായത്ത് അംഗം പി.ഗവാസ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT