പെൻഷൻ പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യണം

ഉള്ള്യേരി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ തുകയും ഉടൻ വിതരണം ചെയ്യണമെന്നും, മെഡിസെപ് ആനുകൂല്യം ഏപ്രിൽ മുതൽ നടപ്പാക്കണമെന്നും സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. എ. വേലായുധൻ ഉദ്‌ഘാടനം ചെയ്തു. കളരിക്കണ്ടി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കിടാവ്, ഇ. വിശ്വനാഥൻ, സി.പി. ദാമോദരൻ, പി.എം. മാധവൻ, എൻ. നാരായണൻ കിടാവ്, കെ.കെ. ശങ്കരൻ, ടി. ദേവരാജൻ, സി.കെ. ചന്ദ്രൻ, മാലതി, വി.പി. മുഹമ്മദ്, രാഘവൻ കോട്ടൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കളരിക്കണ്ടി ബാലകൃഷ്‌ണൻ ( പ്രസി), ഇ.വിശ്വനാഥൻ (സെക്ര) സി.കെ. ചന്ദ്രൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. പടം ULY 999 സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഉള്ള്യേരി പഞ്ചായത്ത് സമ്മേളനം എ.വേലായുധൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.