രാജ്യസഭ സീറ്റ് നിഷേധം: പ്രതിഷേധം ശക്തിപ്പെടുത്തും -എല്‍.ജെ.ഡി

കോഴിക്കോട്​: എല്‍.ജെ.ഡിക്ക് അവകാശപ്പെട്ട സിറ്റിങ് രാജ്യസഭ സീറ്റ് തട്ടിയെടുത്തതിലുള്ള പ്രതിഷേധം ശക്തിപ്പെടുത്താന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു. എല്‍.ഡി.എഫിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായിട്ടും മന്ത്രിസ്ഥാനം നല്‍കാതിരിക്കുന്നതിന്‍റെയും രാജ്യസഭ സീറ്റ് പിടിച്ചെടുത്തതിന്‍റെയും കാരണം സി.പി.എം വിശദീകരിക്കണം. ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സലീം മടവൂര്‍, എം.പി. ശിവാനന്ദന്‍, പി. കിഷന്‍ ചന്ദ്, പി.എം. തോമസ്, ജീജാദാസ്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍. പ്രേംഭാസിന്‍, ഉണ്ണി മൊടക്കല്ലൂര്‍, കെ.കെ. കൃഷ്ണന്‍, മനേഷ് കുളങ്ങര, ജയന്‍ വെസ്റ്റ്ഹില്‍, ഗണേശന്‍ കാക്കൂര്‍, നാരായണന്‍ കിടാവ്, ടാര്‍സന്‍ ജോസ്, പി.എം. നാണു, കെ. സജീവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.