സമരം: ബസ്​ ഓപറേറ്റേഴ്​സ്​ ഓർഗനൈസേഷൻ പ​ങ്കെടുക്കും

കോഴിക്കോട്​: ബസ്​ ചാർജ്​ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സ്വകാര്യ ബസുകളുടെ സംയുക്​ത സമിതി മാർച്ച്​ 24 മുതൽ നടത്തുന്ന അനിശ്ചി​തകാല സമരത്തിൽ ബസ്​ ഓപറേറ്റേഴ്​സ്​ ഓർഗനൈസേഷന്‍റെ കീഴിലുള്ള ജില്ലയിലെ എല്ലാ ബസുകളും പ​ങ്കെടുക്കുമെന്ന്​ ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കണമെന്നും ബസ്​ ചാർജ്​ വർധിപ്പിക്കണ​മെന്നും​ നിർദേശിക്കുന്ന ജസ്റ്റിസ്​ രാമചന്ദ്രൻ റിപ്പോർട്ട്​ പരിഗണിക്കണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.