പ്രശ്നോത്തരി സംഘടിപ്പിച്ചു

കോഴി​ക്കോട്​: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല സിവിൽ സ്റ്റേഷൻ യു.പി സ്‌കൂളിലെ കുട്ടികൾക്കായി . ചാരുനന്ദ കെ, റിയ ഫാത്തിമ, കെ. റിസ്‌വാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രധാനാധ്യാപിക കെ.കെ. ശ്രീലത സമ്മാനദാനം നടത്തി. എൻ. നേഹ, വി.സി. മുഹമ്മദാലി, കെ. വേണു എന്നിവർ നേതൃത്വം നൽകി. പഴയ പെൻഷൻ തിരിച്ചു​​കൊണ്ടുവരണം -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: അധ്യാപകരെയും ജീവനക്കാരെയും ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരിച്ചുകൊണ്ടുവരാമെന്ന വാഗ്​ദാനം ഉടൻ നടപ്പാക്കണമെന്നും കെ.എച്ച്.എസ്.ടി.യു ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്‍റ്​ നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നുഹ്മാനു ശിബ്‌ലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല വൈസ് പ്രസിഡന്റ്‌ അസ്ഹർ അബ്ദുല്ല സ്വാഗതവും ജില്ല ജോയന്റ് സെക്രട്ടറി നസീഫ് ജെ.ഡി.ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ.കെ. ഷാഫി പുതുപ്പാടി (പ്രസി​), ആർ. മൊയ്തു, റഫീഖ് വാകയാട്, അസ്ഹർ അബ്ദുല്ല, ഇസ്മായിൽ മൊട്ടേമ്മൽ, അഷ്‌റഫ്‌ ഫറൂഖ് (വൈസ് പ്രസി), അദീബ് അഹമ്മദ് വടകര (ജന. സെക്ര), ഖാദർ ഹിമായത്ത്, മജീദ് ചോമ്പാല, വി.ആർ. നാസർ ഫറൂഖ്, എം.എം. റാഫി, ശാമിൽ കെ.എം, ഹക്കീം ചക്കാലക്കൽ (ജോ.​ സെക്ര), ഹാരിസ് എം. തോടന്നൂർ (​ട്രഷ). അക്കാദമിക് കൗൺസിൽ ചെയർമാനായി സമീർ പുതുപ്പാടി, കൺവീനറായി മുജീബ് ചളിക്കോട് എന്നിവരെയും വനിത വിഭാഗം ചെയർപേഴ്സനായി പി.കെ. റഹ്മത്ത്, കൺവീനറായി ഫരീദ എം.ടി എന്നിവരെയും തെരഞ്ഞെടുത്തു. സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല സ്​പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ജില്ല സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഇന്നും നാളെയും വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കുന്ന ടീമുകൾ കളിക്കാരുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ടു ഫോട്ടോ എന്നിവ സഹിതം രാവിലെ എട്ടിനു മുമ്പായി കളിസ്ഥലങ്ങളിൽ ഹാജരാകണമെന്ന് സ്​പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.