ഗുരുപൂജ അവാർഡ് ജേതാവിനെ അനുമോദിച്ചു

പേരാമ്പ്ര: കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച കലാനിലയം ഭാസ്കരൻ നായരെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ വാർഡ് മെംബർ സൽമ നന്മനക്കണ്ടി ഉപഹാരം നൽകി. വികസനസമിതി കൺവീനർ മനോജ് ചെറുവോട്ട്, കെ.പി. യൂസുഫ്, സി.പി. ഹമീദ്, കെ.പി. റസാഖ്, ശ്രീനിവാസൻ മാസ്റ്റർ, എ.സി. റഷീദ്, എൻ.കെ. മുസ്തഫ, യാസർ എന്നിവർ സംസാരിച്ചു. Photo: കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച കലാനിലയം ഭാസ്കരൻ നായർക്ക് വാർഡ് മെംബർ സൽമ നന്മനക്കണ്ടി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.