നവജീവൻ ട്രസ്റ്റ് മൂന്നാം വാർഷികമാഘോഷിച്ചു

കൂട്ടാലിട: കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നവജീവൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് മൂന്നാം വാർഷികമാഘോഷിച്ചു. യോഗത്തിൽ ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി ദിവാകരൻ വരദ ജനറൽ ബോഡി അംഗങ്ങൾക്ക് ഉപഹാരം നൽകി. അടുത്ത വർഷം നടപ്പാക്കേണ്ട പദ്ധതികൾ പ്രിയേഷ് തിരുവോട് അവതരിപ്പിച്ചു. സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് പ്രവർത്തനറിപ്പോർട്ടും ട്രഷറർ കിഴക്കമ്പത്ത് അജിത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജോസ് മംഗളാൻ, വി.വി. ജിനീഷ്, വിഷ്ണു നമ്പൂതിരി, പി. ജയരാജൻ, പി. മധുസൂദനൻ, ഇ.കെ. ആനന്ദൻ, രത്നാകരൻ വാകയാട്, ടി. ശ്രീലേഷ് എന്നിവർ സംസാരിച്ചു. Photo: നവജീവൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഉപഹാരം മാനേജിങ് ട്രസ്റ്റി ദിവാകരൻ വരദ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.