രക്തദാന ക്യാമ്പ്

നന്മണ്ട: എം.ബി.സി നന്മണ്ടയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളജിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പതിനഞ്ചോളം യൂനിറ്റ് രക്തം നൽകി. ക്ലബ് പ്രസിഡന്റ് അഞ്ചിത്ത് കയറ്റ്യേര, സെക്രട്ടറി റിയാസ്, ജംഷിദ്, റഷീദ് കല്ലറക്കണ്ടി, വിപിൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നു മാസം ഇടവിട്ട് രക്തദാന ക്യാമ്പുകൾ വിവിധ ഇടങ്ങളിൽ നടത്തുമെന്നും പുതിയ രക്തദാതാക്കളെ കണ്ടെത്തി ജീവകാരുണ്യപ്രവർത്തന മേഖലയിൽ സജീവമാകാനുമാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.