ദാറുസ്വലാഹ് വാര്‍ഷികവും സനദ് ദാനവും

മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയുടെ 23ാം വാര്‍ഷികവും സനദ് ദാന സമ്മേളനവും ബുധനാഴ്ച കാരമൂല സ്വലാഹ് നഗറിൽ നടക്കും. ഇന്ന് വൈകീട്ട് പാണക്കാട് ശഹീറലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. പാരന്‍റ് വർക് ഷോപ്, ഗള്‍ഫ് പ്രതിനിധി സംഗമം, ദാറുസ്വലാഹ് ഖറാബ സംഗമം എന്നിവ നടക്കും. സമാപന സമ്മേളനത്തിന്റെയും സനദ് ദാനത്തിന്റെയും ഉദ്ഘാടനം സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ഷാജഹാന്‍ റഹ്മാനി കമ്പളക്കാട്, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.