കുറ്റ്യാടി: സമഗ്രശിക്ഷ കോഴിക്കോട് ജില്ലതലത്തിൽ നടപ്പിൽവരുത്തുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ്റൂമുകളുടെ ഉദ്ഘാടനം കുന്നുമ്മൽ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തീവ്രചലന പരിമിതിമൂലവും അസുഖങ്ങളാലും വിദ്യാലയത്തിൽ പോവാൻ സാധിക്കാത്ത ഭിന്നശേഷി വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ക്ലാസിലെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇതുമൂലം സാധിക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.പി.സി ഡോ. എ.കെ. അബ്ദുൽ ഹക്കിം, ഡി.പി.ഒ വി.ടി. ഷീബ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, റഹിം ഹാജി, കുന്നുമ്മൽ ബി.പി.സി കെ.കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഭിന്നശേഷി കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ്റൂമുകളുടെ ജില്ലതല ഉദ്ഘാടനം കുന്നുമ്മൽ ബി.ആർ.സിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.