രക്തസാക്ഷിക്ക് അഭിവാദ്യമർപ്പിക്കാൻ ഡി.വൈ.എഫ്.ഐ നേതാക്കൾ പള്ളി സെമിത്തേരിയിൽ

താമരശ്ശേരി: രക്തസാക്ഷിക്ക് പള്ളി സെമിത്തേരിയിലെത്തി അഭിവാദ്യമർപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ. ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായാണ് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെത്തി രക്തസാക്ഷി എ.വി. ഉമ്മന്റെ സ്മരണ പുതുക്കിയത്. 1972ലാണ് എ.വി. ഉമ്മൻ മലപ്പുറം കാളികാവിൽ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ നേതാവും അവകാശസമരങ്ങൾ നയിച്ച വ്യക്തിയുമായിരുന്നു ഇദ്ദേഹം. സെമിത്തേരിയിലെത്തി ഡി.വൈ.എഫ്.ഐ ഉമ്മൻ സ്മരണ പുതുക്കിയത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ക്യാപ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെത്തി രക്തസാക്ഷിക്കായി അഭിവാദ്യമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.