നാദാപുരം: ഇയ്യങ്കോട് പാലോളിത്താഴ നാട്ടുകാർ പണിത താൽക്കാലിക തടയണ അജ്ഞാതർ പൊളിച്ചുമാറ്റി. രണ്ടാഴ്ച ജോലിചെയ്ത് പരിസരവാസികളാണ് വിഷ്ണുമംഗലം പുഴക്കുകുറുകെ മണൽചാക്കിൽ താൽക്കാലിക തടയണ പണിതത്. പുഴയും പരിസരവും കഴിഞ്ഞ വർഷം സർക്കാർ ഫണ്ടുപയോഗിച്ച് ശുചീകരിച്ചിരുന്നു. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനാണ് താഴ്ഭാഗത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താതെ തടയണ പണിതതെന്ന് നാട്ടുകാർ പറഞ്ഞു. പടം: CL Kz ndm 5: തകർത്ത നിലയിലുള്ള താൽക്കാലിക തടയണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.