വാർഷിക സമ്മേളനം

നന്മണ്ട: പെൻഷൻ കുടിശ്ശിക കാലതാമസം കൂടാതെ അനുവദിക്കണമെന്നും മൂന്നു ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കണമെന്നും കെ.എസ്.എസ്.പി.യു നന്മണ്ട ഈസ്റ്റ് യൂനിറ്റ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സി.പി. ലക്ഷ്മിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. കെ.വി. പ്രഭാകരൻ, വി. അശോകൻ, എം. ഗംഗാധരൻ നായർ, എൻ.കെ. രാമൻകുട്ടി മാസ്റ്റർ, വി. പ്രേമലത, കെ. ജനാർദനൻ, ഒ. രാജൻ, പി. രാധ, കെ. രുഗ്മിണി, സാവിത്രി അമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സാവിത്രി അമ്മ (പ്രസി), ടി.എം. സാലി, കെ. മുരളീധരൻ, ഭഗവൽദാസ് (വൈസ് പ്രസി), വി. അശോകൻ (സെക്ര), പി. രാധ, എ.പി. സുമ, സുരേന്ദ്ര രാജ് (ജോ. സെക്ര), കെ.വി. പ്രഭാകരൻ (ട്രഷ). പടം പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.