ജില്ല സബ് ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്: എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും വടകര സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂളും ജേതാക്കൾ

നരിക്കുനി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പതിനെട്ടാമത് ജില്ല സബ്ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മടവൂർ സ്പോർട്സ് അക്കാദമിയെ 5-4ന് പരാജയപ്പെടുത്തി എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും പെൺകുട്ടികളുടെ വിഭാഗത്തിൽ എം.ജെ.എച്ച്.എസ്.എസ് എളേറ്റിലിനെ 7-6ന് പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കല്ലാച്ചി ഹൈടെക് പബ്ലിക് സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുമണ്ണ ഇ.എം.എസ് ജി.എച്ച്.എസ്.എസും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. അനീസ് മടവൂർ, കെ. അബ്ദുൽ മുജീബ്, വിപിൽ വി. ഗോപാൽ, എ. മിഥിൽ ലാൽ, സി.എം. ഷബ്ന, കെ.കെ. ഷിബിൻ, അക്ഷയ് രവീന്ദ്രൻ എന്നിവർ ആശംസ നേർന്നു. കെ.സി. ജസീം ബാസിൽ സ്വാഗതവും ഫാരിസ് എളേറ്റിൽ നന്ദിയും പറഞ്ഞു. ഫോട്ടോ ക്യാപ്ഷൻ: എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ജില്ല സബ് ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ടീമിന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.