കോഴിക്കോട്: മെഡിക്കൽ കോളജിൽ സീനിയര്‍ പി.ജി വിദ്യാർഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി.ജി വിദ്യാർഥിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസ് രജിസ്റ്റർ ചെയ്ത് പ്രിൻസിപ്പലിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. റാഗിങ്ങിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി.ജി ഒന്നാം വർഷ വിദ്യാർഥിയാണ് പഠനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.