ബോധവത്കരണ സെമിനാർ

താമരശ്ശേരി: തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചെമ്പ്ര മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. വിമുക്തി താലൂക്ക് കോഓഡിനേറ്റർ കെ. പ്രസാദ് വിഷയാവതരണം നടത്തി. എക്സൈസ് പ്രിവൻറിവ് ഓഫിസർ സന്തോഷ് ചെറുവോട്ട് സെമിനാറിന് നേതൃത്വം നൽകി. ചെമ്പ്ര മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഹുസൈൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി എസ്.ഐ പുരുഷൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ പി. അശ്റഫ്, കെ.പി.എ. കരീം എന്നിവർ സംസാരിച്ചു. തണൽ കൂട്ടായ്മ പ്രസിഡന്റ് അലി തനിയലത്ത്, പി.ടിഎ. പ്രസിഡന്റ് കെ.കെ. അബ്ദുൽ മജീദ്, മഹല്ല് സെക്രട്ടറി വി.കെ. അബ്ദുറഹിമാൻ, പി.കെ. മുനീർ, പി.എ. സലാം, ടി.ടി. മുനീർ, എം.പി. ജാഫർ, അലി കാരാടി, ഉസ്മാൻ പി. ചെമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി. എ.ടി. നജീബ് സ്വാഗതവും കെ.സി. മജീദ് നന്ദിയും പറഞ്ഞു. ക്യാപ്.. തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ എക്സൈസ് പ്രിവൻറിവ് ഓഫിസർ സന്തോഷ് ചെറുവോട്ട് ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.