പ്രമോഷൻ നൽകണം

കൊടുവള്ളി: വൈദ്യുതി ബോർഡിൽ 2013നു ശേഷം ജോലിയിൽ കയറിയ ജീവനക്കാർക്ക് പ്രമോഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ബാലുശ്ശേരി ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജോയൻറ് സെക്രട്ടറി എം.എം. അക്ബർ ഉദ്ഘാടനം ചെയ്തു. എം.വി. ഷിജു അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ. ഉദയകുമാർ, പി. സന്തോഷ്, എൻ.എം. ഷിബു, വി. ജനാർദനൻ, കെ.പി. ദിലീപ് എന്നിവർ സംസാരിച്ചു. പി.എ. അനിത സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.