പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെതിരെ പോസ്റ്റർ പ്രചാരണം; പൊലീസിൽ പരാതി നൽകി

നാദാപുരം: പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ അഖില മര്യാട്ടിനെതിരെ കല്ലാച്ചിയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചതിനെതിരെ അഖില മര്യാട്ടും യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയും പൊലീസിൽ പരാതിനൽകി. പാൽ സൊസൈറ്റിയിൽ എല്ലാ ദിവസവും കൊടുക്കുന്ന പാലിന്റെ അളവിൽ കൃത്രിമം കാണിച്ചു എന്നരീതിയിലുള്ള വ്യാജ ആരോപണത്തിനെതിരെ പൊലീസ് കേസെടുത്ത് സമഗ്രാന്വേഷണം നടത്തണമെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം നേതാക്കളായ ടി.പി. ജസീർ, റിയാസ് ഇയ്യംകോട്, അർജുൻ ശ്യാം വടക്കയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.