കുഞ്ഞുണ്ണി മാസ്റ്റർ കവിത പുരസ്കാരം ട്രീസ അനിലിന്

വടകര: കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണാർഥം ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ കുഞ്ഞുണ്ണി മാസ്റ്റർ കവിത പുരസ്കാരത്തിന് ട്രീസ അനിൽ അർഹയായി. 'തിര' എന്ന കവിത സമാഹാരമാണ് ട്രീസ അനിലിനെ പുരസ്കാരത്തിന് അർഹയാക്കിയത്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 26ന് വൈകീട്ട് മൂന്നിന് കണ്ണൂർ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമർപ്പിക്കും. സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. സിവിൽ എൻജിനീയറായ ട്രീസ അനിൽ വടകര തിരുവള്ളൂർ സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.