വടകര: എടച്ചേരി ജനമൈത്രി പൊലീസും ഓർക്കാട്ടേരി ഒലീവ് ആർട്സ് ആൻഡ് സയൻസ് കോളജും സംയുക്തമായി ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏറാമല പഞ്ചായത്ത് മെംബർ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ പി.എസ്. ലീസ്മ അധ്യക്ഷത വഹിച്ചു. എടച്ചേരി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എസ്.സി.പി.ഒ സുജിത് കുമാർ, സി.പി.ഒ ഹേമന്ദ് കുമാർ, ശഹസിയ, പി.കെ. സഫ, പി.കെ. മുഫീദ എന്നിവർ സംസാരിച്ചു. അൻസീർ പനോളി സ്വാഗതവും ഫിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.