കോഴിക്കോട്: മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് കലക്ടർ. ജില്ലതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗത്തിലാണ് നിർദേശം. പ്രാദേശികതലത്തിലും ബ്ലോക്ക് തലത്തിലും ജില്ല തലത്തിലും വിദഗ്ധസമിതികള്‍ രൂപവത്കരിക്കും. പ്രധാന നദികളിലോ കൈവഴികളിലോ ചളിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ മഴക്കാലത്തിനു മുമ്പ് നീക്കണം. അഴുക്കുചാലുകള്‍, കൈത്തോടുകള്‍ എന്നിവയിലെ തടസ്സങ്ങളും കൈയേറ്റങ്ങളും നീക്കണം. തൊഴിലുറപ്പ് പദ്ധതി വഴിയോ പഞ്ചായത്തുകളുടെ മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയോ പ്രവര്‍ത്തനങ്ങള്‍ നടത്താം. പ്രാദേശികമായി ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തിന് കാരണമാകുന്ന തടസ്സങ്ങള്‍ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി മേയ് 20നു മുമ്പ് നീക്കണമെന്നും കലക്ടർ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.