തൊഴിലെടുക്കുന്ന സ്​ത്രീകളുടെ ജില്ല കൺവെൻഷൻ

കോഴിക്കോട്​: ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച്​ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി തൊഴിലെടുക്കുന്ന സ്​ത്രീകളുടെ ജില്ല കൺവെൻഷൻ നടന്നു. ട്രേഡ്​ യൂനിയൻ സർവിസ്​ സംഘടന സംയുക്​ത ജില്ലസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു കൺവെൻഷൻ. സി.ഐ.ടി.യു അഖിലേന്ത്യാ കമ്മിറ്റി അംഗം പി.പി. പ്രേമ ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ്​ സഫിയ അധ്യക്ഷത വഹിച്ചു. സ്വർണലത (എ.ഐ.ടി.യു.സി), സത്യ (എസ്​.ഇ.ഡബ്ല്യൂ.എ), സിന്ദുരാജൻ (എഫ്​.എസ്​.സി.ടി.ഒ), ഭാഗ്യലക്ഷ്മി (ബി.എസ്​.എൻ.എൽ), ജീജഭായ്​ (എച്ച്​.എം.എസ്​) എന്നിവർ സംസാരിച്ചു. കെ. ഷീബ സ്വാഗതം പറഞ്ഞു. vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.