ചുരത്തിലെ പാറയിടുക്കിൽ കണ്ടെത്തിയ മൃതദേഹം സാഹസികമായി മുകളിലെത്തിച്ച്​ കല്പറ്റ അഗ്നിരക്ഷാസേന

ATTN: ഈ വാർത്ത കോഴിക്കോട്​ പേജിലും നൽകണം. മൃതദേഹം കണ്ടെത്തിയ വാർത്ത താമരശ്ശേരി ലേഖകൻ അയച്ചിട്ടുണ്ടാവും. വൈത്തിരി: ചുരത്തിൽ കണ്ടെത്തിയ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെത്തിച്ചത് അതിസാഹസികമായി. ചുരത്തിൽ ഒമ്പതാം വളവിൽ 30 മീറ്റർ താഴ്ചയിൽ പുരുഷന്‍റെ മൃതശരീരം ഉണ്ടെന്നും മുകളിലെത്തിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ച്​ കൽപറ്റ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ.എം. ജോമിയെ വൈകീട്ട് 6.45ന്​​ താമരശ്ശേരി പൊലീസ്​ വിളിക്കുകയായിരുന്നു. ഒമ്പതാം വളവിൽ ചെങ്കുത്തായ പാറയിടുക്കിലാണ് മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂന്നുവരിയിൽ കയറിട്ട് സേന ഉദ്യോഗസ്ഥർ സാഹസികമായി താഴെ ഇറങ്ങി, മൃതദേഹം സ്ട്രക്ച്ചറിൽ കെട്ടി കുത്തനെ മുകളിലെത്തിക്കുകയായിരുന്നു. രാത്രി ഒമ്പത്​ മണിയോടെയാണ്​ സേന ഈ ദൗത്യം പൂർത്തിയാക്കിയത്​. ശരീരം കേടാവുമെന്ന സംശയത്താലാണ്​ വല ഉപയോഗിക്കാതെ സ്ട്രക്ച്ചറിൽ മുകളിലെത്തിച്ചത്​. പിന്നീട് മൃതദേഹം താമരശ്ശേരി പൊലീസിന് കൈമാറി. പൊലീസും സന്നദ്ധ പ്രവർത്തകരും നന്നായി സഹകരിച്ചുവെന്ന് ജോമി പറഞ്ഞു. സേന ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ജോസഫ്, സുനി ജോർജ്​, സനീഷ് പി. ചെറിയാൻ, കെ.സി. സെന്തിൽ, എം.എസ്​. സുജിത്, ബി. ശറഫുദ്ദീൻ, കെ.ആർ. രഞ്ജിത്, സി.ബി. അഭിജിത്, സുജിത് സുരേന്ദ്രൻ, ഹോം ഗാർഡ് ഗോവിന്ദൻകുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊട്ടാരക്കര സ്വദേശി രാജുവിന്‍റെതാണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചുരത്തിൽ ഫോട്ടോ എടുക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് താഴെ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇയാൾ പിന്നീട് ചുരംസംരക്ഷണ സമിതി പ്രവർത്തകരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. WEDWDL20 കൊട്ടാരക്കര സ്വദേശി രാജുവിന്‍റെ മൃതദേഹം അഗ്നിരക്ഷാസേനാംഗങ്ങൾ ചുരം ഒമ്പതാം വളവിലെ പാറയിടുക്കിൽനിന്ന്​ മുകളിലെത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.