ഛായാമുഖി ചുമർചിത്ര പ്രദർശനം

കോഴിക്കോട്: ​പൂക്കാട്​ കലാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. 'ഏകവർണിക' എന്ന പേരിൽ ഒറ്റ നിറത്തിലൂന്നി തയാറാക്കിയ ചിത്രങ്ങളും സാഗര നീലിമ എന്ന പേരിൽ തയാറാക്കിയ കടലും മനുഷ്യനും ജീവജാലങ്ങളും ഉൾപ്പെട്ട പാരമ്പ​ര്യേതര ബഹുവർണ ചിത്രങ്ങളുമാണ്​ പ്രദർശനത്തിലുള്ളത്​. സി.എം. ഗിരീഷ്​, ബീഗം മെഹജബിൻ, ടി. സുസ്മിത, വർണ അഭിലാഷ്​, ടി.ടി. സജ്​ന, നന്ദന ഷാജി, ബി. പ്രജുല, ശ്രീജ അനിൽകുമാർ, സൗരവ്​, അക്ഷയ ശ്യാംലാൽ, സുരഭി എച്ച്.​ ഗൗഡ, ബി. നിഖിൽ, ലിജീഷ്​ കരുവാത്ത്​, ജി. അഭിഷേക്​, ഷീജ റഷീദ്​, ശാന്തകുമാരി എന്നിവരുടെ ചിത്രങ്ങളാണ്​ പ്രദർശനത്തിലുള്ളത്​. കെ.കെ. മാരാർ ഉദ്​ഘാടനം ചെയ്തു. മാർച്ച്​ 14വരെയാണ്​ പ്രദർശനം. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.