ജവഹർ സെവൻസ് ഫുട്ബാൾ ഫൈനൽ ഇന്ന്

മാവൂർ: ജവഹർ മാവൂർ സംഘടിപ്പിച്ച അഖില കേരള ഫ്ലഡ് ലിറ്റ് ഫുട്‌ബാൾ ടൂർണമെന്റിന്റെ കലാശപ്പോരാട്ടം വ്യാഴാഴ്ച നടക്കും. അഭിലാഷ് പൂവാട്ടുപറമ്പും റഷീദ വെഡിങ്സ് എടവണ്ണപ്പാറയും തമ്മിലാണ് മത്സരം. വിജയികൾക്ക് പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും ലഭിക്കും. റണ്ണറപ്പാവുന്ന ടീമിന് അരിയാ പറമ്പത്ത് പരശുരാമൻ മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും നൽകും. മത്സരം രാത്രി എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.