വനിത മെംബർമാർ പിന്നീട് എവിടെ; ഉത്തരം തേടി കൂട്ടായ്മ

കുറ്റിക്കാട്ടൂർ: ത്രിതല പഞ്ചായത്തുകളിൽ പ്രസിഡൻറും വൈസ് പ്രസിഡന്‍റും മെംബറുമൊക്കെയായ വനിത ജനപ്രതിനിധികളിൽ കൂടുതൽ പേരും കാലാവധി കഴിയുന്നതോടെ പിന്നീട് പൊതുരംഗത്ത് കാണാറില്ല. ഇവർ പിന്നീട് വീടുകളിലേക്ക് ഉൾവലിയുന്നതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പെരുവയൽ ഗ്രാമപഞ്ചായത്തിലെ വനിത ജനപ്രതിനിധികൾ. വനിത ദിനത്തോടനുബന്ധിച്ച് ഈ വിഷയത്തിൽ സംഘടിപ്പിച്ച നിശാസംഗമത്തിൽ നിലവിലുള്ള വനിത അംഗങ്ങളും മുൻ ജനപ്രതിനിധികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബിത തോട്ടാഞ്ചേരി അധ്യക്ഷതവഹിച്ചു. അംഗങ്ങളായ സീമ ഹരീഷ്, അനിത പുനത്തിൽ, മുൻ വൈസ് പ്രസിഡന്‍റ് ജുമൈല കുന്നുമ്മൽ, വി. വസന്ത, റോസ് മേരി ഡിക്കോസ്റ്റ, റീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.