ചാത്തമംഗലം: ഭാഷാപോഷണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് മെംബർക്ക് കത്തെഴുതിയ കുട്ടികളുടെ സമ്മാനപ്പൊതിയുമായി മെംബറെത്തി. കെട്ടാങ്ങൽ വാർഡ് മെംബർ പി.കെ. ഹക്കീമാണ് കുട്ടികളെ തേടിയെത്തിയത്. മണാശ്ശേരി ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർഥികളായ ജന്ന ഫാത്തിമ പിലാശ്ശേരി, അമൻ മുഹമ്മദ് കണ്ടിയിൽ, നാസിഹ് ഉമ്മർ മുടപ്പനക്കൽ, കെ. ആദിദേവ്, പി.കെ. ഫാത്തിമ മിൻഹ എന്നീ കുട്ടികളാണ് മെംബർക്ക് കത്തയച്ചത്. 'എത്രയും പ്രിയപ്പെട്ട' എന്ന പേരിലായിരുന്നു കത്തെഴുത്ത്. കോവിഡ് കാലത്ത് മെംബർ നടത്തിയ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും പൊതുപ്രവർത്തനങ്ങളും കത്തിൽ പരാമർശിച്ചിരുന്നു. വാർഡ് മെംബറോടൊപ്പം പി.കെ. ഗഫൂർ, എം.പി. നിയാസ്, മുഹമ്മദലി പിലാശ്ശേരി, സമദ് വടക്കെക്കണ്ടി എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.