കൊടുവള്ളി: മുസ്‍ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും തടയാനുള്ള ഫാഷിസ്റ്റ് സർക്കാറിന്റെ നിഗൂഢ തന്ത്രങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് നാഷനൽ വിമൻസ് ഫ്രണ്ട് ദേശീയ കമ്മിറ്റി അംഗം മൈമൂന. ലോക വനിതദിനത്തോടനുബന്ധിച്ച് 'സ്ത്രീസുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ്' മുദ്രാവാക്യമുയർത്തി സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്റ് ജമീല അധ്യക്ഷത വഹിച്ചു. നഫീസത്തുൽ മിസ്രിയ, സൈനബ, റഹ്മത്തുല്ല നെല്ലൂളി, രഹനാസ്, ശബ്ന താമരശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.